മീഡിയ ഫയൽ ജാക്കിങ‌്‌:വാ‌ട‌്സാപ്പിനും ടെലിഗ്രാമിനും സുരക്ഷാവീഴ‌്ചയെ പ്രതിരോധിക്കാൻ സംവിധാനമില്ല.

0
253

വാ‌ട‌്സാപ്പും ടെലിഗ്രാമും മറ്റു സാമൂഹിക മാധ്യമങ്ങളേക്കാൾ സ്വകാര്യത ഉറപ്പുതരുന്നുവെന്നാണ‌് പൊതുവെയുള്ള ധാരണ.എന്നാൽ, അത്രയ‌്ക്കങ്ങ‌് വിശ്വസിക്കേണ്ടെന്നാണ‌് സൈബർ സുരക്ഷാ കമ്പനിയായ സിമാന്റെക‌് പറയുന്നത‌്. വാട‌്സാപ്പിൽ ലഭിക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദസന്ദേശങ്ങൾ എന്നിവയിൽ ഹാക്കർമാർക്ക‌് കൃത്രിമം വരുത്താനാകുമെന്നാണ‌് കണ്ടെത്തൽ.വാട‌്സാപ്പിനും ടെലിഗ്രാമിനും മീഡിയ ഫയൽ ജാക്കിങ‌്‌ എന്ന ഈ സുരക്ഷാവീഴ‌്ചയെ പ്രതിരോധിക്കാൻ സംവിധാനമില്ല. സുഹൃത്തുക്കൾക്ക‌് അയക്കുന്ന ചിത്രങ്ങളിൽ ഹാക്കർമാർ ഇടപെട്ട‌് തട്ടിപ്പ‌് നടത്തുമെന്ന‌് ചുരുക്കം. അതായത‌് നമ്മൾ അയക്കുന്നതായിരിക്കില്ല സുഹൃത്തുക്കൾക്ക‌് ലഭിക്കുക. വ്യക്തിവിവരങ്ങൾ മുതൽ വൻകിട കമ്പനികളുടെ ഔദ്യോഗിക ഫയൽ വരെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടാം. പൊതുവെ നിഷ‌്കളങ്കമെന്നു തോന്നുന്ന ഏതെങ്കിലും ചെറുആപ്പുകൾ ഡൗൺലോഡ‌് ചെയ്യുമ്പോൾ തന്നെ നമ്മുടെ ഫോണുമായി ഹാക്കർ ബന്ധം സ്ഥാപിക്കുകയാണ‌്.

LEAVE A REPLY

Please enter your comment!
Please enter your name here