Spread the love
Home LATEST ഭൂമിയിലെ ഓരോ വ്യക്തിയേയും കോടീശ്വരൻമാരാക്കാൻ ശേഷിയുള്ള ഒരു ഛിന്നഗ്രഹം

ഭൂമിയിലെ ഓരോ വ്യക്തിയേയും കോടീശ്വരൻമാരാക്കാൻ ശേഷിയുള്ള ഒരു ഛിന്നഗ്രഹം

Spread the love

ഭൂമിയിലെ ഓരോ വ്യക്തിയേയും കോടീശ്വരൻമാരാക്കാൻ ശേഷിയുള്ള ഒരു ഛിന്നഗ്രഹമുണ്ടത്രെ. ‘ഗോൾഡൺ അസ്ട്രോയിഡ്’ എന്ന് അറിയപ്പെടുന്ന ബഹിരാകാശ നിധിക്ക് ഭൂമിയിലെ സാമ്പത്തിക മേഖലകളെ ഒന്നടങ്കം മാറ്റിമറിക്കാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. 16 സൈക്കി എന്നറിയപ്പെടുന്ന ഛിന്നഗ്രഹത്തിൽ 700 ക്വാഡ്രില്യണ്‍ ഡോളർ മൂല്യം വരുന്ന നിധിയുണ്ടെന്നാണ് നാസ ഗവേഷകർ പറയുന്നത്. ’16 സൈക്കി’ ഛിന്നഗ്രഹത്തിന്റെ വ്യാസം തന്നെ 252 കിലോമീറ്ററോളം വരും. പക്ഷേ അതിനകത്തുളള നിധിയാണ് ആരുടെയും കണ്ണു തള്ളിക്കുക. 16 സൈക്കിയിലുള്ള മൊത്തം ലോഹങ്ങളുടെയും രത്‌നങ്ങളുടെയുമെല്ലാം കണക്കെടുത്താല്‍ അതിന്റെ മൂല്യം ഏകദേശം 700 ക്വാഡ്രില്യണ്‍ ഡോളർ വരും. ഭൂമിയില്‍ നിന്ന് സൂര്യന്‍ എത്ര ദൂരെയാണോ അതിനും മൂന്നിരട്ടി ദൂരെയാണ് 16 സൈക്കിയുടെ സ്ഥാനം. ഇതിലേക്ക് ഒരു പേടകത്തെ 2022ഓടെ അയയ്ക്കാനാണു നാസയുടെ തീരുമാനം. 2026ല്‍ പേടകം ആസ്റ്ററോയ്ഡിലിറങ്ങി ഗവേഷണം നടത്തും. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട കാലത്തു പൊട്ടിത്തെറിക്കപ്പെട്ട അവശിഷടങ്ങളാണ് ഛിന്നഗ്രഹങ്ങളെന്നാണു കരുതുന്നത്. അതിനാല്‍ത്തന്നെ ഭൂമിയുടെ ഉള്‍പ്പെടെ ഉദ്ഭവം സംബന്ധിച്ച് നിര്‍ണായക വിവരങ്ങളായിരിക്കും ആസ്റ്ററോയ്ഡ് സാംപിളുകളില്‍ നിന്നു ലഭിക്കുക. നിലവില്‍ അത്തരമൊരു സാംപിള്‍ ശേഖരണമാണ് നാസയുടെ ഉദ്ദേശം. ബഹിരാകാശത്തു ചുറ്റിത്തിരിയുന്ന ഇത്തരം ഛിന്നഗ്രഹ (ആസ്റ്ററോയ്ഡ്)ങ്ങളെയാണ് നാസ ഇപ്പോൾ ലക്ഷ്യമിടുന്നത്. ലക്ഷക്കണക്കിനു കോടി മൂല്യം വരുന്ന ലോഹങ്ങളും വജ്രങ്ങളുമെല്ലാമാണ് മിക്ക ഛിന്നഗ്രഹങ്ങളിലുമുള്ളത്. പക്ഷേ ഖനനത്തിന് ആവശ്യമായത്ര വലുപ്പവും വേണം ഇവയ്ക്ക്. അത്തരം ഛിന്നഗ്രഹങ്ങളെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. എന്നാൽ ഇത്തരം ഗോൾഡൻ ഛിന്നഗ്രഹങ്ങളെ കണ്ടെത്താൻ 25 വർഷമെടുക്കുമെന്നും വാണിജ്യാടിസ്ഥാനത്തിൽ ഖനനം തുടങ്ങാൻ 50 വർഷം കാത്തിരിക്കേണ്ടി വരുമെന്നുമാണ് ഗവേഷകർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

മഴയ്ക്ക് ശമനം; കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഭീതി ഒഴിഞ്ഞു

മഴ കുറഞ്ഞതോടെ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഭീതി ഒഴിഞ്ഞു. മീനച്ചിലാർ, മണിമലയാർ, അച്ചൻകോവിലാർ എന്നീ നദികളിലെ ജലനിരപ്പ് താഴ്ന്നു.ഇന്നലെ രാത്രി മുതൽ മഴ മാറി നിൽക്കുന്നതിനാൽ മീനച്ചിലാറിൽ ജലനിരപ്പ് താഴ്ന്നു....

pettimudi landslide 41 dead body found പെട്ടിമുടി മണ്ണിടിച്ചിൽ: ഇതുവരെ കണ്ടെത്തിയത് 41 മൃതദേഹങ്ങൾ

മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിഞ്ഞ് കാണാതായവരിൽ 41 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാ പ്രവർത്തനം തുടരുകയാണ്. പുലർച്ചെ ആരംഭിച്ച തെരച്ചിലിൽ 15 മൃതദേഹങ്ങൾ കൂടി കണ്ടടുത്തു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ്...

We discussed it thoroughly and we struggled with it

In her words: was difficult for us, but we supported CGL. We discussed it thoroughly and we struggled with it. We agreed upon it...

മഴ കനക്കുന്നു; പമ്പ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

പത്തനംതിട്ട ജില്ലയിലെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ പെയ്യുന്ന അതിശക്തമായ മഴയുടെ അളവ് കണക്കിലെടുത്ത് പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി. ഡാമിന്റെ ആറു ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം...

Additionally, the average American male has a should width of

According to the elite, marriage is good for individuals, the economy, and society as a whole. But they fail to acknowledge that what may...