ഫേസ്​ ആപിൽ​ ഫോ​ട്ടോയിടുന്നവർക്കൊരു മുന്നറിയിപ്പ്​

0
278

ഒ​രു ചെറിയ കാലയളവിന്​ ശേഷം ടെക്​ ലോകത്ത്​ വീണ്ടും തരംഗമാവുകയാണ്​ ഫേസ്​ ആപ്​. സെലിബ്രേറ്റികളുൾപ്പടെ ആപ്​ ഉപയോഗിച്ച്​ തുടങ്ങിയതോടെ വീണ്ടും ഫേസ്​ ആപ്​ പ്രചാരം നേടി. വ്യക്​തികളെ പ്രായമേറിയവരായും യുവാക്കളാക്കിയുമെല്ലാം ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറ സഹായത്തോടെ മാറ്റുകയാണ്​ ഫേസ്​ ആപ്​ ചെയ്യുന്നത്​.എന്നാൽ, ആപ്​ ഉപയോഗം ഒട്ടും സുരക്ഷിതമല്ലെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്ത്​ വരുന്നുണ്ട്​.യൂസർമാരുടെ അനുവാദമില്ലാതെ ഫേസ്​ ആപ്​ ചിത്രങ്ങൾ അവരുടെ സെർവറുകളിലേക്ക്​ അപ്​ലോഡ്​ ചെയ്യുന്നുവെന്നാണ്​ പ്രധാന ആരോപണം. ഇത്തരത്തിൽ ഫേസ്​ ആപ്​ സെർവറുകളിൽ സ്​റ്റോർ ചെയ്യുന്ന ചിത്രങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ ഏറെയാണെന്ന്​ ഫോബ്​സ്​ റിപ്പോർട്ട്​ ചെയ്യുന്നു. ഫേസ്​ ആപിലെത്തുന്ന ചിത്രങ്ങൾ അവർ അമേരിക്കയിലെ സെർവറിലേക്കാണ്​ മാറ്റുന്നതെന്നും ഫോബ്​സ്​ ചൂണ്ടിക്കാട്ടുന്നു.റഷ്യയിലെ സ​ൻെറ്​ പീറ്റേഴ്​സ്​ബർഗിലെ കമ്പനിയുടെ ജീവനക്കാർക്ക്​ ഈ ചിത്രങ്ങളെല്ലാം പരിധികളില്ലാതെ ഉപയോഗിക്കാൻ സാധിക്കും. ഇത്​ സ്വകാര്യത സംബന്ധിച്ച്​ കടുത്ത ആശങ്കകൾ ഉയർത്തുന്നുവെന്നാണ്​ ആരോപണം. ഫേസ്​ ആപ്​ ഇൻസ്​റ്റാൾ ചെയ്യു​മ്പോൾ തന്നെ ഗാലറികളി​ലെ ഫോ​ട്ടോകൾ ഉപയോഗിക്കാൻ ഉപഭോക്​താവ്​ അനുവാദം നൽകുന്നുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here