ജിയോ ഗിഗാ ഫൈബർ: സാധാരണക്കാരന് ആദായകരമായ ഓഫറുകളുമായി എത്തുന്നു.

0
247

റിലയൻസ് ജിയോ അവതരിപ്പിക്കാനിരിക്കുന്ന ബ്രോഡ്ബാൻഡ് സേവനമായ ജിയോ ഗിഗാ ഫൈബർ സാധാരണക്കാരന് ആദായകരമായ നിരവധി ഓഫറുകളുമായാണ് എത്തുന്നതെന്ന് റിപ്പോർട്ട്. 600 രൂപയിൽ തുടങ്ങുന്ന ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങളാണ് ജിയോ ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം.പ്രിവ്യൂ ഓഫറിന്റെ ഭാഗമായി നിങ്ങൾക്ക് സൗജന്യമായി ഗിഗാഫൈബർ കണക്ഷൻ ലഭിക്കും. അതിന് 4,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയി നൽകണം. എന്നാൽ 2500 രൂപ സെക്യൂരിറ്റിയിൽ ജിയോ ഗിഗാ ഫൈബർ കണക്ഷൻ നൽകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. റൂട്ടറും മറ്റ് അത്യാവശ്യ സാധനങ്ങളും ഈ തുകയിൽ ലഭിക്കും. എന്നാൽ ചില വ്യത്യാസങ്ങൾ ഈ രണ്ട് പ്ലാനുകളും തമ്മിലുണ്ട്.2,500 രൂപയുടെ പ്ലാനിൽ ഒരു സിംഗിൾ ബാൻഡ് റൂട്ടറാണ് ലഭിക്കുക. എന്നാൽ 4,500 രൂപയുടെ പ്ലാനിൽ 2.5 ഗിഗാഹെർട്സ് മുതൽ 5 ഗിഗാഹെർട്സ് വരെ ബാൻഡ് വിഡ്ത്ത് ലഭിക്കുന്ന ഡ്യുവൽ ബാൻഡ് ആണ് നൽകുന്നത്.2,500 രൂപയുടെ പ്ലാനിൽ 50എംബിപിഎസ് വേഗതയിലാണ് ഇന്റർനെറ്റ് ലഭിക്കുക. ഇത് ഗിഗാ ഫൈബർ യഥാർത്ഥത്തിൽ വാഗ്ദാനം ചെയ്യുന്ന ഇന്റർനെറ്റ് വേഗതയുടെ പകുതിയാണ്. എന്നാൽ 4500 രൂപയുടെ പ്ലാനിൽ 100 എംബിപിഎസ് വേഗതയിൽ കണക്ഷൻ ലഭിക്കും.2500 രൂപയുടെ രൂപയുടെ പ്ലാനിൽ ജിയോ ടിവി ആപ്പും ലഭിക്കും. വേഗത കുറവാണെങ്കിലും 2500 രൂപയ്ക്ക് മാസം 1100 ജിബി ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.അതേസമയം ഈ പ്ലാനുകൾ സംബന്ധിച്ച് ജിയോ ഔദ്യോഗികമായ പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. ഗിഗാഫൈബർ പരീക്ഷണാടിസ്ഥാനത്തിൽ ജിയോ ഇപ്പോൾ നൽകിവരുന്നുണ്ട്. പ്രാദേശിക ഗ്രാമീണ ഉപയോക്താക്കളെ ലക്ഷ്യമിട്ട് കുറഞ്ഞ വിലയിൽ സേവനമെത്തിക്കാൻ ജിയോ അണിയറ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here