ചന്ദ്രയാൻ2: കൗണ്ട് ഡൗൺ തുടങ്ങി; വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം

0
267

ഒ​രാ​ഴ്ച നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കു​മൊ​ടു​വി​ൽ എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങി ച​ന്ദ്ര​യാ​ൻ-​ര​ണ്ട്. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ൽ​നി​ന്നും ഇന്ന് ഉ​ച്ച​ക്ക് 2.43ന് ​ച​ന്ദ്ര​യാ​ൻ-​ര​ണ്ടു​മാ​യി ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ‘ഫാ​​റ്റ്ബോ​​യ്’ ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്- മൂ​ന്ന് (എം.​കെ-1) കു​തി​ച്ചു​യ​രാ​ൻ ഇ​നി ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി.വി​ക്ഷേ​പ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള 20 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന കൗ​ണ്ട് ഡൗ​ൺ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 6.43ന് ​ആ​രം​ഭി​ച്ചു. കൗ​ണ്ട് ഡൗ​ൺ സ​മ​യ​ത്ത് റോ​ക്ക​റ്റി​ൽ ഇ​ന്ധ​നം നി​റ​ക്കു​ന്ന പ്ര​വൃ​ത്തി​യും മ​റ്റു പ​രി​ശോ​ധ​ന​ക​ളും ന​ട​ക്കും. വി​ക്ഷേ​പ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ലോ​ഞ്ച് റി​ഹേ​ഴ്സ​ലും ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ പൂ​ർ​ത്തി​യാ​യി​രു​ന്നു.റോ​ക്ക​റ്റി​ലെ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​തു​ട​ർ​ന്ന് ജൂ​ലൈ 15ന് ​പു​ല​ർ​ച്ച 2.51ന് ​വി​ക്ഷേ​പ​ണ​ത്തി​ന് 56 മി​നി​റ്റും 24 സെ​ക്ക​ൻ​ഡും ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ദൗ​ത്യം നി​ർ​ത്തി​വെ​ച്ച​ത്. എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ച്ചെ​ന്നും ഇ​നി ഒ​രു ത​ട​സ്സ​വും ഉ​ണ്ടാ​കി​ല്ലെ​ന്നും ഞാ​യ​റാ​ഴ്ച ചെ​ന്നൈ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ൻ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here