Spread the love
Home LATEST ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടംനേടി മലയാളി.

ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടംനേടി മലയാളി.

Spread the love

ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടംനേടി മലയാളി. കാസര്‍കോട് സ്വദേശി ശ്രീനാഥ് രാഗുനാഥ് ആണ് ഗൂഗിളിന്റെ അംഗീകാരം നേടിയത്. ഗൂഗിളിലെ പിഴവ് ചൂണ്ടിക്കാണിച്ചതാണ് എത്തിക്കല്‍ ഹാക്കറായ ശ്രീനാഥിന് അംഗീകാരം നേടിക്കൊടുത്തത്. വിരലില്‍ എണ്ണാവുന്ന മലയാളികള്‍ മാത്രമേ പട്ടികയില്‍ ഇതുവരെ ഇടംനേടിയിട്ടുള്ളൂ. ഗൂഗിളിലെ ഗുരുതരമായ ഒരു ബഗ് കണ്ടെത്തിയാണ് പിലിക്കോട് സ്വദേശി ശ്രീനാഥ് രഘുനാഥ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ചത്. വെബ്‌സൈറ്റില്‍ മലീഷ്യസ് സ്‌ക്രിപ്റ്റ് റണ്‍ ചെയ്യാനാകുമെന്നാണ് ശ്രീനാഥ് കണ്ടെത്തിയത്. ഗൂഗിളിന്റെ വിവിധ സങ്കേതങ്ങളിലെ തെറ്റുകള്‍ കണ്ടെത്താന്‍ ലോകമാകെയുള്ള ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കും അവസരം ലഭിക്കാറുണ്ട്. പ്രധാന പിഴവുകള്‍ കണ്ടെത്തുന്നവര്‍ക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരവും പ്രതിഫലവും നല്‍കും. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാമെന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്. സിപിഐ എം ജില്ലാ കമ്മിറ്റിയറ്റംഗം ടി വി ഗോവിന്ദന്റെ കൊച്ചുമകനാണ് ശ്രീനാഥ്. ദുബായ് ജബല്‍ അലി സീ പോര്‍ട്ട് ജീവനക്കാരന്‍ രഘുനാഥിന്റെയും പിലിക്കോട് കരപ്പാത്തെ സുജാതയുടെയും മകനാണ്. സഹോദരി: ശ്രുതി

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

pettimudi landslide 41 dead body found പെട്ടിമുടി മണ്ണിടിച്ചിൽ: ഇതുവരെ കണ്ടെത്തിയത് 41 മൃതദേഹങ്ങൾ

മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിഞ്ഞ് കാണാതായവരിൽ 41 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാ പ്രവർത്തനം തുടരുകയാണ്. പുലർച്ചെ ആരംഭിച്ച തെരച്ചിലിൽ 15 മൃതദേഹങ്ങൾ കൂടി കണ്ടടുത്തു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ്...

We discussed it thoroughly and we struggled with it

In her words: was difficult for us, but we supported CGL. We discussed it thoroughly and we struggled with it. We agreed upon it...

മഴ കനക്കുന്നു; പമ്പ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

പത്തനംതിട്ട ജില്ലയിലെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ പെയ്യുന്ന അതിശക്തമായ മഴയുടെ അളവ് കണക്കിലെടുത്ത് പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി. ഡാമിന്റെ ആറു ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം...

Additionally, the average American male has a should width of

According to the elite, marriage is good for individuals, the economy, and society as a whole. But they fail to acknowledge that what may...

കരിപ്പൂർ വിമാന അപകടത്തിന്റെ കണ്ണീരോർമയായി കുഞ്ഞു ഷെയ്സ ഫാത്തിമ…

കരിപ്പൂർ വിമാന അപകടത്തിന്റെ കണ്ണീരോർമ ആവുകയാണ് ഷെയ്സ ഫാത്തിമ എന്ന രണ്ട് വയസുകാരി. കുഞ്ഞിന്റെ വിയോഗം അറിയാതെ മകൾക്കായി കാത്തിരിക്കുകയാണ് ആശുപത്രിയിൽ കഴിയുന്ന ഉമ്മ ഷഹബാനുവും സഹോദരൻ ഷഹീമും.കുഞ്ഞു മകളെ...