ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണി:ഏഴ് അപ്ലിക്കേഷനുകളൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി

0
274

ഓൺലൈൻ ലോകത്ത് ഏറ്റവും വലിയ ഭീഷണി നേരിടുന്ന ഒന്നാണ് സ്മാർട് ഫോണുകളിലെ ആപ്പുകൾ. സൈബർ ലോകത്തെ സുരക്ഷാ ഭീഷണികളുടെ കേന്ദ്രം കൂടിയാണ് ആൻഡ്രോയിഡ് പ്ലേ സ്റ്റോർ. മാൾവെയർ‌ ബാധയ്‌ക്ക് ഏറ്റവും സാധ്യതയുള്ള ഇടം കൂടിയാണ് പ്ലേസ്റ്റോർ. ആപ്പിളിൽ നിന്ന് വ്യത്യസ്തമായി പ്ലേ സ്റ്റോറിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഗൂഗിളിന് കാര്യമായ ഗ്രാഹ്യമില്ല എന്നതാണ് സത്യം. ഇതിനാൽ തന്നെ ദിവസം നിരവധി വ്യാജ ആപ്പുകളാണ് പ്ലേസ്റ്റോറിൽ വരുന്നത്. ഇത്തരം ആപ്ലിക്കേഷനുകൾ ഗൂഗിൾ നീക്കം ചെയ്യാറുമുണ്ട്. ദിവസങ്ങൾക്ക് മുൻപും നിരവധി ആപ്പുകൾ നീക്കം ചെയ്തു. മറ്റുള്ളവരുടെ സ്വകാര്യത ചോര്‍ത്തുന്ന ആപ്പുകളാണ് നീക്കം ചെയ്തത്.ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മൊത്തം ഏഴ് അപ്ലിക്കേഷനുകളാണ് പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തത്. അവാസ്റ്റിൽ നിന്നുള്ള മൊബൈൽ ഭീഷണികളെ കുറിച്ച് ഗവേഷണം നടത്തുന്നവരാണ് ഈ കണ്ടെത്തൽ നടത്തിയത്. സംഭവം റിപ്പോർട്ട് ചെയ്തതോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഏഴ് അപ്ലിക്കേഷനുകൾ നീക്കം ചെയ്‌തു.ഏഴ് അപ്ലിക്കേഷനുകൾ ചാരപ്പണി ചെയ്യാനും ഇരകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനും സഹായിക്കുന്നതായിരുന്നു. ഇരയുടെ ഫോണിലേക്ക് ആക്‌സസ് ചെയ്യുന്നതിനു പ്ലേ സ്റ്റോറിൽ നിന്നുള്ള അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യണം. ഭാര്യയുടെ, ഭർത്താവിന്റെ, കാമുകിയുടെ രഹസ്യം ചോർത്താൻ ഈ അപ്ലിക്കേഷനുകൾ അവരുടെ ഫോണിലും ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഇൻസ്റ്റാൾ ചെയ്‌തുകഴിഞ്ഞാൽ അപ്ലിക്കേഷനു ഒരു ഇമെയിൽ ഐഡിയും പാസ്‌വേഡും നൽകാൻ ആവശ്യപ്പെടുന്നു. ഇതോടെ ചാര ആപ്ലിക്കേഷൻ വ്യക്തിയുടെ ഫോണിലേക്ക് വിവരങ്ങൾ കൈമാറുന്നു. ഇത് സുരക്ഷാ വീഴ്ചയാണെന്നാണ് ഗവേഷകർ പറയുന്നത്.ഇരയ്‌ക്ക് സ്‌പൈവെയർ കണ്ടെത്താനാകാത്ത വിധത്തിലാണ് ഈ അപ്ലിക്കേഷനുകൾ രൂപകൽപന ചെയ്‌തിരിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. ഇരയ്ക്ക് സംശയമുണ്ടെങ്കിൽ പോലും ചാരന് ഈ ആപ്ലിക്കേഷനുകൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയും. ഈ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ചാരന് ഇരയുടെ ലൊക്കേഷൻ ഡേറ്റയിലേക്ക് ആക്‌സസ് നേടാം. ഇതോടൊപ്പം കോൾ ഹിസ്റ്ററി, കോൺടാക്റ്റുകൾ, എസ്എംഎസ് എന്നിവ ഉൾപ്പെടെ മറ്റ് വ്യക്തിഗത ഡേറ്റ ചോർത്താനും കഴിയും.ഗൂഗിൾ ഡിലീറ്റ് ചെയ്യുമ്പോൾ ഈ ആപ്ലിക്കേഷൻ 130,000 തവണ ഇൻസ്റ്റാൾ ചെയ്‌തിരിക്കുന്നതായി കണ്ടെത്തി. ഈ ആപ്പുകൾ നിങ്ങളുടെ ഡിവൈസുകളിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഏറ്റവും കൂടുതൽ ഇൻസ്റ്റാൾ ചെയ്‌ത അപ്ലിക്കേഷനുകളിൽ സ്‌പൈ ട്രാക്കർ, എസ്എംഎസ് ട്രാക്കർ എന്നിവ ഉൾപ്പെടുന്നു. ഇവ രണ്ടും 50,000 ത്തിലധികം ഇൻസ്റ്റാളുകളുണ്ട്. പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്‌ത ബന്ധപ്പെട്ട അപ്ലിക്കേഷനുകളുടെ ലിസ്റ്റ് അവാസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്‌. ഈ അപ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണിലുണ്ടോ എന്ന് പരിശോധിക്കാൻ കഴിയു

∙ ട്രാക്ക് എംബ്ലോയീസ് ചെക്ക് വർക്ക് ഫോൺ ഓൺലൈൻ സ്പൈ ഫ്രീ

∙ സ്പൈ കിഡ്സ് ട്രാക്കർ

∙ ഫോൺ സെൽ ട്രാക്കർ

∙ മൊബൈൽ ട്രാക്കിങ്

∙ സ്പൈ ട്രാക്കർ

∙ എസ്എംഎസ് ട്രാക്കർ

∙ എം‌പ്ലോയി വർക്ക് സ്പൈ

ഈ ആപ്പുകൾ നിങ്ങളുടെ ഫോണിലോ മറ്റൊരാളുടെ ഫോണിലോ ഇൻസ്റ്റാൾ ചെയ്‌തതായി കണ്ടെത്തുകയാണെങ്കിൽ ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യുന്നതാണ് നല്ലത്.

LEAVE A REPLY

Please enter your comment!
Please enter your name here