Spread the love
Home GADGET ആപ്പിളിന്റെ ഫോള്‍ഡബിൾ ഐഫോണ്‍ വരുന്നു, പേറ്റന്റ് രേഖകൾ പുറത്ത്

ആപ്പിളിന്റെ ഫോള്‍ഡബിൾ ഐഫോണ്‍ വരുന്നു, പേറ്റന്റ് രേഖകൾ പുറത്ത്

Spread the love

സ്മാര്‍ട് ഫോണ്‍ നിര്‍മാണമികവിന്റെ പര്യായമായിരുന്ന ആപ്പിളും ഫോള്‍ഡബിൾ ഐഫോണ്‍ എന്ന സങ്കല്‍പം മനസ്സില്‍ കൊണ്ടുനടക്കുന്നുവെന്നാണ് പുതിയ പേറ്റന്റ് അപേക്ഷകള്‍ സൂചിപ്പിക്കുന്നത്. പേറ്റന്റ്‌ലി ആപ്പിള്‍ എന്ന വെബ്‌സൈറ്റ് കണ്ടെത്തിയ അപേക്ഷകളില്‍ ഒരു തവണ മടക്കാവുന്നതും ഒന്നിലേറെ തവണ മടക്കാവുന്നതുമായ സങ്കല്‍പങ്ങള്‍ ഉണ്ട്. മൊത്തം 37 രേഖാ ചിത്രങ്ങളാണ് കണ്ടെത്തിയിത്. ഫോണിനെ വളയാന്‍ അനുവദിക്കുന്ന ‘വിജാഗിരി’യെക്കുറിച്ചും പറയുന്നുണ്ട്. 180 ഡിഗ്രിയില്‍ നിന്ന് 90 ഡിഗ്രിയിലേക്ക് മടക്കാവുന്നതാണ് ഒരു ചിത്രത്തില്‍ കാണുന്നത്.സ്മാര്‍ട് ഫോണുകള്‍ അവതരിച്ചിട്ട് ഒരു പതിറ്റാണ്ടിലേറെ ആയെങ്കിലും വന്‍ ഡിസൈന്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇത്രയും കാലം അവ നിര്‍മിക്കപ്പെട്ടിരുന്നത്. സാംസങും വാവെയുമടക്കമുള്ള കമ്പനികള്‍ ഫോള്‍ഡബിൾ ഫോണ്‍ ഇറക്കിയെങ്കിലും സാംസങ്ങിന്റെ ഫോണിന്റെ സ്‌ക്രീനില്‍ മടങ്ങുന്ന ഭാഗത്ത് ചുളുക്കു വീഴുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വില്‍പനയ്‌ക്കെത്തിക്കല്‍ മാറ്റി വയ്ക്കുകയായിരുന്നു. 2,000 ഡോളറടുത്ത് വിലയിട്ടിരുന്ന ഫോണിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും താമസിയാതെ തിരിച്ചു വിപണിയിലെത്തുമെന്നും പറഞ്ഞു കേള്‍ക്കുന്നു. എന്നാല്‍, വാവെയുടെ ഫോണിനെപ്പറ്റി അധികം വാര്‍ത്തകള്‍ വരുന്നില്ല. അമേരിക്കയുടെ നിരോധനത്തെ തുടര്‍ന്ന് എന്തുചെയ്യണമെന്നറിയാതെ നി‌ൽക്കുകയാണ് ചൈനീസ് കമ്പനി വാവെയ്.ആപ്പിളിന്റെ പുതിയ വളയ്ക്കാവുന്ന സ്‌ക്രീന്‍ എന്ന സങ്കല്‍പം വന്‍ മാറ്റങ്ങള്‍ക്കു വഴിവച്ചേക്കാമെന്നു പറയുന്നു. മാറ്റം ഐഫോണുകള്‍ക്കു മാത്രമാവില്ല ബാധകമാകുക. ഐപാഡുകൾ, മാക്ബുക്, എന്തിന് ആപ്പിള്‍ വാച്ചില്‍ പോലും ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്തിയേക്കാം എന്നാണ് പറയുന്നത്. വിവിധ രൂപത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പുറത്തു വന്നേക്കാം. ആപ്പിള്‍ പേറ്റന്റ് അപേക്ഷ നല്‍കിയിരിക്കുന്നത് അമേരിക്കയിലാണ്.സ്‌കെച്ചുകള്‍ അല്ലാതെ, ഉപകരണങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ചും മറ്റും കൂടുതല്‍ വശദാംശങ്ങള്‍ ലഭ്യമല്ല. നല്‍കിയിരിക്കുന്ന രൂപരേഖയെ ആസ്പദമാക്കി ഡച്ചുകാരനായ ഡിസൈനര്‍ റോയി ഗില്‍സിങ് ഇവയെ ചിത്രങ്ങളാക്കിയത് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

പ്രധാന ഫോള്‍ഡിങ് ഫോണുകളില്‍ ചിലത് ഇവയാണ്:

സാംസങ് ഗ്യാലക്‌സി ഫോള്‍ഡ്

സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് ആണ് ഇന്നത്തെ ഏറ്റവും മികച്ച ഫോള്‍ഡിങ് ഫോണ്‍ എന്നാണ് പറയുന്നത്. എന്നാല്‍, റിവ്യൂ ചെയ്യാനായി നല്‍കിയ ഫോണുകളുടെ മടക്കുകള്‍ വേര്‍പെടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വില്‍പന മാറ്റിവയ്ക്കുകയായിരുന്നു.

വാവെയ് മെയ്റ്റ് X

അവതരിപ്പിച്ചപ്പോള്‍ ഗ്യാലക്‌സി ഫോണിനെ കഴിഞ്ഞും മികച്ചതെന്ന് ചിലര്‍ വിധിയെഴുതിയിരുന്നു. അമേരിക്കയും ഗൂഗിളുമൊക്കെ കമ്പനിക്കു ഭൃഷ്ടുകല്‍പ്പിച്ചതോടെ ഫോണ്‍ വില്‍പനയ്‌ക്കെത്തുന്ന കാര്യം സംശയത്തിലാണ്.

ഒപ്പോ ഫോള്‍ഡബിൾ

ഈ മോഡല്‍ ഇതുവരെയും ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല. വാവെയ് മെയ്റ്റ് Xനോട് വളരെ സാമ്യം തോന്നുന്ന ഒന്നാണിത്.

മോട്ടറോള റെയ്‌സര്‍

ഇതിന് പഴയ ഫ്ലിപ് ഫോണുകളെ അനുസ്മരിപ്പിക്കുന്ന നിര്‍മിതിയാണ്. ഫോണ്‍ തങ്ങള്‍ നിര്‍മിച്ചു കൊണ്ടിരിക്കുകയാണെന്ന് കമ്പനി പറഞ്ഞെങ്കിലും ഇനിയും അത് വിപണിയിലെത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

മഴയ്ക്ക് ശമനം; കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഭീതി ഒഴിഞ്ഞു

മഴ കുറഞ്ഞതോടെ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഭീതി ഒഴിഞ്ഞു. മീനച്ചിലാർ, മണിമലയാർ, അച്ചൻകോവിലാർ എന്നീ നദികളിലെ ജലനിരപ്പ് താഴ്ന്നു.ഇന്നലെ രാത്രി മുതൽ മഴ മാറി നിൽക്കുന്നതിനാൽ മീനച്ചിലാറിൽ ജലനിരപ്പ് താഴ്ന്നു....

pettimudi landslide 41 dead body found പെട്ടിമുടി മണ്ണിടിച്ചിൽ: ഇതുവരെ കണ്ടെത്തിയത് 41 മൃതദേഹങ്ങൾ

മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിഞ്ഞ് കാണാതായവരിൽ 41 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാ പ്രവർത്തനം തുടരുകയാണ്. പുലർച്ചെ ആരംഭിച്ച തെരച്ചിലിൽ 15 മൃതദേഹങ്ങൾ കൂടി കണ്ടടുത്തു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ്...

We discussed it thoroughly and we struggled with it

In her words: was difficult for us, but we supported CGL. We discussed it thoroughly and we struggled with it. We agreed upon it...

മഴ കനക്കുന്നു; പമ്പ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

പത്തനംതിട്ട ജില്ലയിലെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ പെയ്യുന്ന അതിശക്തമായ മഴയുടെ അളവ് കണക്കിലെടുത്ത് പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തി. ഡാമിന്റെ ആറു ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം...

Additionally, the average American male has a should width of

According to the elite, marriage is good for individuals, the economy, and society as a whole. But they fail to acknowledge that what may...